ക്ലാസിഫൈഡുകള്‍
1. ഒരു ക്ലാസിഫൈഡ് എങ്ങനെ പോസ്റ്റ്ചെയ്യാം?
2. എന്റെ ക്ലാസിഫൈഡ് എവിടെ പോസ്റ്റുചെയ്യണം?
3.എന്റെ ക്ലാസിഫൈഡ് എങ്ങനെ എഡിറ്റുചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യാം?
4. എന്റെ ക്ലാസിഫൈഡ് എത്രകാലം വരെ സജീവമായിരിക്കും?
5.എന്റെ ക്ലാസിഫൈഡ് പ്രസിദ്ധീകരിക്കാനുള്ള സ്ഥീരീകരണ ഇമെയില്‍ ലഭിച്ചില്ലെങ്കിലോ?
6.താല്‍പര്യമുള്ള ക്ലാസിഫൈഡ് എങ്ങനെ സംരക്ഷിക്കാം?
7. എന്റെ ക്ലാസിഫൈഡ് പരസ്യം എനിക്കെങ്ങനെ കാണാന്‍ കഴിയും?
8. എന്റെ ക്ലാസിഫൈഡ് പരസ്യം എന്തുകൊണ്ട് ഇല്ലാതാക്കപ്പെട്ടു?
9. ഒരു ക്ലാസിഫൈഡ് പരസ്യത്തിന് ഞാന്‍ എങ്ങനെ മറുപടി നല്‍കും?
10. വെബ്‌ദുനിയ ക്ലാസിഫൈഡില്‍ ക്ലാസിഫൈഡുകള്‍ ഞാന്‍ എങ്ങനെ തിരയും?
11. ഒരു പുതിയ പോസ്റ്റിംഗ് നടന്നുകഴിയുമ്പോള്‍ എനിക്ക് ഇമെയില്‍ അലെര്‍ട്ട് എങ്ങനെ ലഭിക്കും?
13. എന്റെ പരസ്യം പെട്ടെന്ന് പോസ്റ്റുചെയ്യാന്‍ കഴിയുമോ?
14. എന്റെ തിരയല്‍ മാനദണ്ഡങ്ങള്‍ക്ക് യോജിക്കുന്ന പരസ്യങ്ങള്‍ എന്നെ അറിയിക്കുമോ?
15. എന്റെ രഹസ്യവാക്ക് മറന്നു, ഞാന്‍ എന്താണ് ചെയ്യേണ്ടത്?
16. എന്റെ പരസ്യത്തിന് എന്തുകൊണ്ടാണ് പ്രതികരണങ്ങളൊന്നും ലഭിക്കാത്തത്?
17. വെബ്‌ദുനിയ ക്ലാസിഫൈഡില്‍ എന്റെ നഗരത്തിന്റെ പേര് ദൃശ്യമാകാതിരുന്നാലോ?
പൊതുവായവ
1. വെബ്‌ദുനിയ ക്ലാസിഫൈഡില്‍ എവിടെയാണ് ഞാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്?
2. എന്റെ ഇന്റര്‍ഫേസ് ഭാഷാ ഞാന്‍ എങ്ങനെ മാറ്റും?
3. വെബ്‌ദുനിയ ക്ലാസിഫൈഡിന്റെ നിബന്ധനകളും വ്യവസ്ഥകളും എന്തൊക്കെയാണ്?
4. ദുരുപയോഗം, സ്പാം, അല്ലെങ്കില്‍ ലൈംഗികപരമായ ഉള്ളടക്കം എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം?
5. ആരെങ്കിലും പോസ്റ്റിംഗിലൂടെ എന്നെ ശല്യംചെയ്യുകയാണെങ്കില്‍ ഞാന്‍ എന്ത് ചെയ്യണം?
ക്ലാസിഫൈഡുകള്‍
1. ഒരു ക്ലാസിഫൈഡ് എങ്ങനെ പോസ്റ്റുചെയ്യും?
"വെബ്‌ദുനിയ ക്ലാസിഫൈഡ്സില്‍" പൂമുഖ പേജിലെ "പരസ്യം പോസ്റ്റുചെയ്യുക" ടാബ് ക്ലിക്കുചെയ്യുക. നിങ്ങള്‍ പരസ്യം പോസ്റ്റുചെയ്യാന്‍ ആഗ്രഹിക്കുന്ന രാജ്യം, സംസ്ഥാനം, നഗരം, വിഭാഗം, ഉപവിഭാഗം എന്നിവ തിരഞ്ഞെടുക്കുക. നിങ്ങളുടെ പരസ്യ ശീര്‍ഷകവും വിവരണവും രേഖപ്പെടുത്തുക (ചുവന്ന നക്ഷത്ര ചിഹ്നമുള്ള ഫീല്‍ഡുകളില്‍ നിര്‍ബന്ധമായും). കൂടുതല്‍ വിശദാംശങ്ങള്‍ നിങ്ങളുടെ വിഭാഗത്തിനനുസരിച്ച് നല്‍കാന്‍ കഴിയും, ഒപ്പം വിന്‍ഡോയുടെ താഴെയുള്ള "പരസ്യം പോസ്റ്റുചെയ്യുക" എന്നത് ക്ലിക്കുചെയ്യുക. നിങ്ങളുടെ പരസ്യം കാണാന്‍ "പരസ്യ പ്രിവ്യൂ" ക്ലിക്കുചെയ്യുക.
നിങ്ങള്‍ പരസ്യം പോസ്റ്റുചെയ്യുന്നതിന് മുമ്പ് ഒരു വെബ്‌ദുനിയ ക്ലാസിഫൈഡ് ലോഗിന്‍ ഐഡി ആവശ്യമാണ്.
പരസ്യം പോസ്റ്റുചെയ്യുന്നതോടെ, രജിസ്ട്രേഷന്‍ സമയത്ത് നിങ്ങള്‍ നല്‍കിയിട്ടുള്ള മെയില്‍ അക്കൌണ്ടിലേക്ക് ഒരു സ്ഥിരീകരണ ഇമെയില്‍ ലഭിക്കും.
അത്രതന്നെ. കുറച്ച് മിനിറ്റുകള്‍ക്കകം നിങ്ങളുടെ ക്ലാസിഫൈഡ് വെബ്‌ദുനിയ ക്ലാസിഫൈഡ് പോര്‍ട്ടലില്‍ ദൃശ്യമാകുകയും 365 ദിവസം അവിടെയുണ്ടാകുകയും ചെയ്യും.
2. എന്റെ ക്ലാസിഫൈഡ് ഞാന്‍ എവിടെ പോസ്റ്റുചെയ്യണം?
ഒരു പരസ്യം ഉചിതമായ വിഭാഗത്തോടുചേര്‍ത്ത് പോസ്റ്റുചെയ്യണം. നിങ്ങളുടെ ക്ലാസിഫൈഡ് പോസ്റ്റുചെയ്യുന്നതിന് ഉചിതമായ വിഭാഗം തിരഞ്ഞെടുക്കുക അല്ലെങ്കില്‍ നിങ്ങളുടെ പരസ്യം കമ്യൂണിറ്റിയാല്‍ "തെറ്റായിവര്‍ഗീകരിച്ചവ" എന്ന് അടയാളപ്പെടുത്തപ്പെടുത്തും.
നിങ്ങളുടെ വിഭാഗം തെരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, ഞങ്ങളെ ഇതില്‍ ബന്ധപ്പെടുക:classifieds@webdunia.net
3. എന്റെ ക്ലാസിഫൈഡ് എങ്ങനെ എഡിറ്റുചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യാം?
നിങ്ങളുടെ ക്ലാസിഫൈഡ് എഡിറ്റുചെയ്യാന്‍ / ഇല്ലാതാക്കാന്‍ ഈ ഘട്ടങ്ങള്‍ അനുസരിക്കുക:
ഘട്ടം1: വെബ്‌ദുനിയ ക്ലാസിഫൈഡിലേക്ക് നിങ്ങളുടെ ലോഗിന്‍ ഐഡിയും രഹസ്യവാക്കും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ഘട്ടം 2: പരസ്യം മാനേജ്ചെയ്യുകയില്‍ ക്ലിക്കുചെയ്യുക.
ഘട്ടം 3: നിങ്ങള്‍ക്ക് കാണേണ്ട/എഡിറ്റ്ചെയ്യേണ്ട/ഇല്ലാതാക്കേണ്ട പരസ്യം തിരഞ്ഞെടുക്കുക, കൂടാതെആക്ഷന്‍ കോളത്തില്‍ നിന്നും ആക്ഷന്‍ തിരഞ്ഞെടുക്കുക.
ഘട്ടം 4: അവിടെയുള്ള ലിങ്കുകളില്‍ ക്ലിക്കുചെയ്യുക, നിങ്ങളുടെ ക്ലാസിഫൈഡുകള്‍ കാണാനോ എഡിറ്റ്ചെയ്യാനോ ഇല്ലാതാക്കാനോ നിങ്ങള്‍ക്കാവും.
4. എന്റെ ക്ലാസിഫൈഡ് എത്രകാലം വരെ സജീവമായിരിക്കും?
നിങ്ങളുടെ ക്ലാസിഫൈഡുകള്‍ സ്ഥിരീകരണ തീയതി മുതല്‍ 365 ദിവസത്തേക്ക് സജീവമായിരിക്കും. 365 ദിവസത്തിന് ശേഷം, നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഐഡിയില്‍ ക്ലാസിഫൈഡ് പുതുക്കാനായി ഒരു ഇമെയില്‍ ലഭിക്കും. നിങ്ങള്‍ക്ക് ക്ലാസിഫൈഡ് പുതുക്കണമെങ്കില്‍ മെയിലിലെ ലിങ്കില്‍ ക്ലിക്കുചെയ്യുക, അല്ലാത്തപക്ഷം മെയില്‍ അവഗണിക്കുക.
5. എന്റെ ക്ലാസിഫൈഡ് പ്രസിദ്ധീകരിക്കാനുള്ള സ്ഥീരീകരണ ഇമെയില്‍ ലഭിച്ചില്ലെങ്കിലോ? 
നിങ്ങള്‍ക്ക് സ്ഥിരീകരണ ഇമെയില്‍ ലഭിച്ചില്ലെങ്കില്‍, രജിസ്ട്രേഷന്‍ സമയത്ത് നിങ്ങള്‍ നല്‍കിയ അതേ ഇമെയില്‍ ഐഡിയില്‍, നിങ്ങളുടെ ക്ലാസിഫൈഡ് സജീവമാക്കാനുള്ള സ്ഥിരീകരണ ഇമെയില്‍ ലഭിച്ച അതേ ഐഡിയിലാണ് ലോഗിന്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
6. താല്‍പര്യമുള്ള ക്ലാസിഫൈഡ് എങ്ങനെ സംരക്ഷിക്കാം?
ഓരോ ക്ലാസിഫൈഡിന്റെയും മുകളില്‍ കാണുന്ന "പ്രിയങ്കരങ്ങളില്‍ സംരക്ഷിക്കുക" ലിങ്കില്‍ ക്ലിക്കുചെയ്ത് താല്‍പര്യമുള്ള ക്ലാസിഫൈഡ് പരസ്യം സംഭരിക്കുക.
പ്രിയങ്കരങ്ങള്‍ ലിസ്റ്റില്‍ എത്രയെണ്ണം പരസ്യങ്ങള്‍ വേണമെങ്കിലും സംഭരിക്കാം.
7. എന്റെ ക്ലാസിഫൈഡ് പരസ്യം എനിക്കെങ്ങനെ കാണാന്‍ കഴിയും? 
നിങ്ങളുടെ ക്ലാസിഫൈഡുകള്‍ കാണുന്നതിന് രണ്ട് വഴികളുണ്ട്:
നിങ്ങള്‍ ക്ലാസിഫൈഡ് പോസ്റ്റുചെയ്തത് സ്ഥിരീകരിക്കാന്‍ ഞങ്ങള്‍ അയച്ച ഇമെയിലില്‍ വീണ്ടും ക്ലിക്കുചെയ്യുക.
വെബ്‌ദുനിയ ക്ലാസിഫൈഡ് പോര്‍ട്ടലിന്റെ ഡാഷ്‌ബോര്‍ഡില്‍ ഇടത് ബാറിലെ ലിങ്ക് എന്റെ പരസ്യങ്ങള്‍ " പരസ്യങ്ങള്‍ മാനേജുചെയ്യുക ക്ലിക്കുചെയ്യുക.
ഇവിടെ നിങ്ങളുടെ പരസ്യങ്ങള്‍ കാണാന്‍/എഡിറ്റ്ചെയ്യാന്‍/ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
8. എന്റെ ക്ലാസിഫൈഡ് പരസ്യം എന്തുകൊണ്ട് ഇല്ലാതാക്കപ്പെട്ടു?
ക്ലാസിഫൈഡ്/കള്‍ ഇല്ലാതായത് ഇനിപ്പറയുന്ന കാരണങ്ങളിലൊന്നു മൂലമാകാം:
• പ്രസിദ്ധീകരണ കാലാവധിയായ 365 ദിവസം കഴിഞ്ഞു.
• കമ്യൂണിറ്റി ഈ ക്ലാസിഫൈഡ് ദുരുപയോഗമാണെന്ന് അടയാളപ്പെടുത്തി നീക്കംചെയ്തു.
9. ഒരു ക്ലാസിഫൈഡ് പരസ്യത്തിന് ഞാന്‍ എങ്ങനെ മറുപടി നല്‍കും? 
ഒരോ ക്ലാസിഫൈഡ് പരസ്യത്തിന്റെയും വലതുഭാഗത്ത് "പരസ്യദാതാവിനെ ബന്ധപ്പെടുക" എന്നൊരു ഫീല്‍ഡ് ഉണ്ട്. നിങ്ങള്‍ക്ക് പേര്‍, ഇമെയില്‍ ഐഡി, ബന്ധപ്പെടാനുള്ള നമ്പര്‍, സന്ദേശം എന്നിവ രേഖപ്പെടുത്തി പരസ്യഉടമയ്ക്ക് അയയ്ക്കാന്‍ കഴിയും
10. വെബ്‌ദുനിയ ക്ലാസിഫൈഡില്‍ ക്ലാസിഫൈഡുകള്‍ ഞാന്‍ എങ്ങനെ തിരയും?
നിങ്ങളുടെ പ്രഥമഗണനയനുസരിച്ചുള്ള ഫീല്‍ഡുകള്‍ തിരഞ്ഞെടുത്ത് ക്ലാസിഫൈഡുകള്‍ തിരഞ്ഞെടുത്ത വിഭാഗങ്ങളില്‍ തിരയേണ്ടതുണ്ട്. വിഭാഗങ്ങള്‍ക്കനുസരിച്ച് തിരയല്‍ ഫീല്‍ഡുകള്‍ വ്യത്യസ്തപ്പെട്ടിരിക്കും. വെബ്‌ദുനിയ ക്ലാസിഫൈഡ് പോര്‍ട്ടലില്‍ നിങ്ങളുടെ ഐഡി രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പും അതിന് ശേഷവും പരസ്യങ്ങള്‍ തിരയാന്‍ നിങ്ങള്‍ക്ക് കഴിയും. വിവിധ ഫീല്‍ഡുകളിലുള്ള ഐച്ഛികങ്ങള്‍ തിരഞ്ഞെടുത്ത് തിരയുക ക്ലിക്കുചെയ്ത് നിങ്ങളുടെ ആവശ്യാനുസരണം തിരയല്‍ അരിച്ചെടുക്കുക.
11. ഒരു പുതിയ പോസ്റ്റിംഗ് നടന്നുകഴിയുമ്പോള്‍ എനിക്ക് ഇമെയില്‍ അലെര്‍ട്ട് എങ്ങനെ ലഭിക്കും? 
വെബ്‌ദുനിയ ക്ലാസിഫൈഡില്‍ ഒരിക്കല്‍ രജിസ്റ്റര്‍ചെയ്താല്‍ ഡാഷ്‌ബോര്‍ഡിലെ ഇടത്തേ പാളിയിലുള്ള "എന്റെ അലെര്‍ട്ടുകള്‍" à "പുതിയ അലെര്‍ട്ട് സജ്ജമാക്കുക" എന്നതില്‍ നിന്നും അലെര്‍ട്ടുകള്‍ സജ്ജമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇത് തിരഞ്ഞെടുത്ത/ഓപ്റ്റ്ചെയ്ത ഫീല്‍ഡുകള്‍ക്കൊപ്പം ക്ലാസിഫൈഡുകള്‍ തിരയുകയും ഈ തിരയല്‍ മാനദണ്ഡം, നിങ്ങള്‍ക്ക് ഒരു അലെര്‍ട്ട് എഡിറ്റ്ചെയ്യാന്‍ / ഇല്ലാതാക്കാന്‍ കഴിയുന്ന "അലെര്‍ട്ട് മാനേജ്ചെയ്യുക" ഐച്ഛികത്തില്‍ ("പുതിയ അലെര്‍ട്ട് സജ്ജമാക്കുക" ഫീല്‍ഡിന് തൊട്ട് താഴെ ലഭ്യമായ) സംരക്ഷിക്കുകയും ചെയ്യുന്നു. പൊരുത്തമുള്ള പുതിയ ക്ലാസിഫൈഡ് പോസ്റ്റുചെയ്യപ്പെടുമ്പോഴെല്ലാം നിങ്ങള്‍ക്ക് ഇമെയില്‍ അറിയിപ്പ് ലഭിക്കും.
12. എന്റെ ക്ലാസിഫൈഡ് പരസ്യത്തോടൊപ്പം ഒരു ചിത്രം പോസ്റ്റുചെയ്യല്‍/അപ്ഡേറ്റ്ചെയ്യല്‍/ചേര്‍ക്കല്‍ എങ്ങനെ ചെയ്യും?
• നിങ്ങളുടെ "ഇമെയില്‍ ഐഡി"യും "രഹസ്യവാക്കും" ഉപയോഗിച്ച് വെബ്‌ദുനിയ ക്ലാസിഫൈഡ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.
• ഇതില്‍ ക്ലിക്കുചെയ്യുക "എന്റെ പരസ്യം"à "പരസ്യം മാനേജുചെയ്യുക".
• "എഡിറ്റ്ചെയ്യുക" ലിങ്കില്‍ ക്ലിക്കുചെയ്ത് "ഇമേജ് അപ്‌ലോഡ്ചെയ്യുക" ഐച്ഛികം ഉപയോഗിച്ച് ഇമേജ് അപ്‌ലോഡ്ചെയ്യുക.
നിങ്ങളാല്‍ അപ്‌ലോഡ്ചെയ്യപ്പെട്ട ഇമേജ് പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി വെബ്‌ദുനിയ ക്ലാസിഫൈഡ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ പരിശോധിക്കും.
13. എന്റെ പരസ്യം പെട്ടെന്ന് പോസ്റ്റുചെയ്യാന്‍ കഴിയുമോ?
കഴിയും, പോര്‍ട്ടലില്‍ പോസ്റ്റുചെയ്ത/ സൃഷ്‌ടിച്ച എല്ലാ പരസ്യങ്ങളും ക്ഷണനേരംകൊണ്ട് പോര്‍ട്ടലില്‍ കാണാന്‍ കഴിയും. പക്ഷെ പരസ്യത്തോടൊപ്പമുള്ള ഇമേജ് (അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍) വെബ്‌ദുനിയ ക്ലാസിഫൈഡ് അഡ്മിനിസ്ട്രേറ്ററിനാല്‍ സാധൂകരിക്കപ്പെടുകയോ/പരിശോധിക്കപ്പെടുകയോ ചെയ്യേണ്ടതാണ്.
14. എന്റെ തിരയല്‍ മാനദണ്ഡങ്ങള്‍ക്ക് യോജിക്കുന്ന പരസ്യങ്ങള്‍ എന്നെ അറിയിക്കുമോ?
അറിയിക്കും. അലെര്‍ട്ട് സജ്ജമാക്കിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ തിരയല്‍ വിഭാഗവുമായി പൊരുത്തപ്പെടുന്ന പരസ്യങ്ങളുടെ ഒരു ലിസ്റ്റ് സ്ക്രീനില്‍ ദൃശ്യമാകും.
15. ഞാനെന്റെ രഹസ്യവാക്ക് മറന്നു അല്ലെങ്കില്‍ എന്റെ രഹസ്യവാക്ക് പുനസജ്ജീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്ത് ചെയ്യണം?
• വെബ്‌ദുനിയ ക്ലാസിഫൈഡ്സ് സന്ദര്‍ശിക്കുക
•
ലോഗിന്‍ ലിങ്കില്‍ ക്ലിക്കുചെയ്യുക.
•
"രഹസ്യവാക്ക് മറന്നോ??" ലിങ്കില്‍ ക്ലിക്കുചെയ്യുക.
•നിങ്ങളുടെ ഇമെയില്‍ ഐഡിയും വെരിഫിക്കേഷന്‍ കോഡും രേഖപ്പെടുത്തുക.
രഹസ്യവാക്ക് മാറ്റുന്നതിനുള്ള സ്ഥിരീകരണമായി ഒരു മെയില്‍ നിങ്ങളുടെ ഇമെയില്‍ ഐഡിയിലേക്ക് അയയ്ക്കും. നിങ്ങളുടെ രഹസ്യവാക്ക് വീണ്ടെടുക്കാന്‍/പുനസജ്ജീകരിക്കാന്‍ മെയില്‍ ഐഡിയിലേക്ക് ലോഗിന്‍ ചെയ്ത് നിങ്ങളുടെ അക്കൌണ്ടില്‍ നിന്നും ഒരു സ്ഥീരീകരണ സ്ഥിതി അയയ്ക്കുക. നിങ്ങളുടെ രഹസ്യവാക്ക് നിങ്ങളുടെ മെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്യപ്പെടും.
16. എന്റെ പരസ്യത്തിന് എന്തുകൊണ്ടാണ് പ്രതികരണങ്ങളൊന്നും ലഭിക്കാത്തത്?
ഒരു പരസ്യത്തിന് പ്രതികരണങ്ങളൊന്നും ലഭിക്കാത്തതിനുള്ള ഏറ്റവും സാധാരണമായ കാരണം തെറ്റായ സമ്പര്‍ക്ക വിശദാംശങ്ങള്‍ / വിവരങ്ങള്‍ നല്‍കി എന്നതാണ്. എന്റെ പ്രൊഫൈല്‍ വിഭാഗത്തിലെ നിങ്ങളുടെ സമ്പര്‍ക്ക വിവരങ്ങള്‍, പ്രത്യേകിച്ച് നിങ്ങള്‍ നല്‍കിയ ഇമെയില്‍ വിലാസം/മൊബൈല്‍ നമ്പര്‍ എന്നിവ പരിശോധിക്കണമെന്ന് ഞങ്ങള്‍ നിര്‍ദേശിക്കുന്നു. കൂടാതെ നിങ്ങള്‍ ശരിയായ വിഭാഗത്തിലാണ് പരസ്യം പോസ്റ്റുചെയ്തതെന്ന് ഉറപ്പുവരുത്തുക.
17. വെബ്‌ദുനിയ ക്ലാസിഫൈഡില്‍ എന്റെ നഗരത്തിന്റെ പേര് ദൃശ്യമാകാതിരുന്നാലോ?
പുതിയ നഗരങ്ങള്‍ അല്ലെങ്കില്‍ പ്രദേശങ്ങള്‍ ഇതിലൂടെ ഞങ്ങളോട് നിര്‍ദ്ദേശിക്കുക, classifieds@webdunia.net നിങ്ങള്‍ ഒരു പ്രദേശം നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ലാന്‍ഡ്മാര്‍ക്ക് സൂചിപ്പിക്കൂ, അങ്ങനെ നമുക്ക് എത്രയും പെട്ടെന്ന് ആ പ്രദേശം ഉള്‍പ്പെടുത്താന്‍ കഴിയും.
പൊതുവായവ
1. വെബ്‌ദുനിയ ക്ലാസിഫൈഡില്‍ എവിടെയാണ് ഞാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്?
വെബ്‌ദുനിയ ക്ലാസിഫൈഡില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു ഇമെയില്‍ ഐഡി ഉണ്ടായിരിക്കണം. (പോര്‍ട്ടലിലെ സ്ഥലം വ്യക്തമാക്കണം).
രജിസ്റ്റര്‍ചെയ്യാതെതന്നെ നിങ്ങള്‍ക്ക് നിങ്ങളുടേതോ മറ്റുള്ളവരുടെയോ ക്ലാസിഫൈഡുകള്‍ നിങ്ങള്‍ക്ക് തിരയാന്‍ കഴിയുമെങ്കിലും പരസ്യം പോസ്റ്റുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. “സൈന്‍ഇന്‍” ലിങ്കില്‍ ക്ലിക്കുചെയ്ത് അതിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
നിങ്ങള്‍ക്ക് ഇമെയില്‍ ഐഡി ഇല്ലെങ്കില്‍ വെബ്‌ദുനിയ ക്ലാസിഫൈഡ് പേജിന്റെ മുകളിലുള്ള ‘സൈനപ്പ്’' ലിങ്ക് ഉപയോഗിച്ച് ഒന്ന് സൃഷ്‌ടിക്കാവുന്നതാണ്, ‘വെബ്‌ദുനിയ മെയിലി'നായി 'സൈനപ്പ്’' ക്ലിക്കുചെയ്യുക.
2. എന്റെ ഇന്റര്‍ഫേസ് ഭാഷാ ഞാന്‍ എങ്ങനെ മാറ്റും?
നിങ്ങളുടെ പേജിന്റെ ഇന്റര്‍ഫേസ് ഭാഷാ മാറ്റാന്‍, വെബ്‌ദുനിയ ക്ലാസിഫൈഡ് പൂമുഖ പേജിന്റെ മുകളില്‍ വലത്ത് താല്പര്യപ്പെടുന്ന ഭാഷാ ടാബില്‍ ക്ലിക്കുചെയ്യുക.
3. വെബ്‌ദുനിയ ക്ലാസിഫൈഡിന്റെ നിബന്ധനകളും വ്യവസ്ഥകളും എന്തൊക്കെയാണ്? 
4. ദുരുപയോഗം, സ്പാം, അല്ലെങ്കില്‍ ലൈംഗികപരമായ ഉള്ളടക്കം എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം?
ദുരുപയോഗം, സ്പാം അല്ലെങ്കില്‍ ലൈംഗികപരമായ ഉള്ളടക്കം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആ പരസ്യത്തോടൊപ്പം, സ്വീകാര്യമല്ലെന്നു തോന്നിയ ഉള്ളടക്കത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് ഞങ്ങളുടെ ഔദ്യോഗിക മെയില്‍ ഐഡി classifieds@webdunia.net ലേക്ക് ഒരു മെയില്‍ അയയ്ക്കുക.
പരസ്യം കാണുന്ന വേളയില്‍ പരസ്യ സ്ഥലത്തിന് തൊട്ട് മുകളിലായി കാണുന്ന ദുരുപയോഗം റിപ്പോര്‍ട്ട് ചെയ്യുക ക്ലിക്കുചെയ്ത് ഏതെങ്കിലും അനാവശ്യമായ ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. ദുരുപയോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ നിങ്ങളുടെ ലോഗിന്‍ ഐഡി ഞങ്ങള്‍ക്കുണ്ടായിരിക്കണം. പരസ്യം അനാവശ്യമായതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കാരണം തിരഞ്ഞെടുക്കുക, നിങ്ങളുടെ "വെരിഫിക്കേഷന്‍ കോഡ്" ടൈപ്പുചെയ്യുക കൂടാതെ അഭ്യര്‍ത്ഥന സമര്‍പ്പിക്കുക. നിങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിക്കണമോ നിരസിക്കണമോ എന്ന് തീരുമാനിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്ക് അയയ്ക്കും.
5. ആരെങ്കിലും പോസ്റ്റിംഗിലൂടെ എന്നെ ശല്യംചെയ്യുകയാണെങ്കില്‍ ഞാന്‍ എന്ത് ചെയ്യണം?
ക്ലാസിഫൈഡ്/കമന്റ് പോസ്റ്റുചെയ്ത് ആരെങ്കിലും നിങ്ങളെ ശല്യപ്പെടുത്തുകയാണെങ്കില്‍, അത് എങ്ങനെ, എന്തുകൊണ്ട് നിങ്ങള്‍ക്ക് ശല്യമായി എന്നതിന്റെ കാരണം വ്യക്തമാക്കി classifieds@webdunia.net ല്‍ ബന്ധപ്പെടൂ.
കുറിപ്പ്: പോസ്റ്റിംഗിന്റെ നഗരം, വിഭാഗം, ശീര്‍ഷകം എന്നിവ സൂചിപ്പിക്കുക, അങ്ങനെ ഞങ്ങള്‍ക്ക് പരസ്യം കൃത്യമായി നിര്‍ണയിക്കാനും അത് പോസ്റ്റുചെയ്ത വ്യക്തിയെ ബന്ധപ്പെടാനും കഴിയും.